തെലുങ്ക് സിനിമാ നടി അനുസ്‌മൃതി സര്‍ക്കാരുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ രംഗത്ത്.
നടിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ആ പണി അവസാനിപ്പിക്കണം. നിങ്ങള്‍ കരുതുന്ന ആള്‍ ആ നടിയല്ല. സമയമാകുമ്പോള്‍ അതാരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും ഭുവി വ്യക്തമാക്കി.
ഈ മാസം പതിനൊന്നിന് ഭൂവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരുചിത്രവും അടിക്കുറിപ്പുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഒരു റെസ്‌റ്റോറന്റില്‍ ഒരു ടേബിളിലിരിക്കുന്ന ഭുവിയുടെ ചിത്രവും 'ഡിന്നര്‍ ഡേറ്റ്, മുഴുവന്‍ ചിത്രവും ഉടന്‍' എന്ന കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ഭൂവിയുടെ ടേബിളിന്റെ മുന്നിലായി ഇരുന്നത് അനുസ്‌മൃതിയാണെന്നായിരുന്നു തുടര്‍ന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്നെ രംഗത്തെത്തിയത്.