സണ്‍റൈസേഴ്‍സ് ഹൈദരാബാദിനു കരുത്തേകാന്‍ യുവ്‌രാജ് തിരിച്ചെത്തി!

ചൊവ്വ, 26 ഏപ്രില്‍ 2016 (15:07 IST)
ട്വന്റി 20 ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ സണ്‍റൈസേഴ്‍സ് ഹൈദരാബാദ് താരം യുവ്‌രാജ് സിങ്ങ് കളിക്കളത്തിലേക്ക് മടങ്ങിയെത്തി. പരുക്ക് പൂര്‍ണ്ണമായും ഭേദമായതിനെ തുടര്‍ന്ന് ഇന്നലെ യുവി ടീമിനൊപ്പം ചേര്‍ന്നെന്നും പരിശീലനം നടത്തിയെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. 
 
ഐ പി എല്ലില്‍ ഇതുവരെ നടന്ന മത്സരങ്ങളിലൊന്നും ഹൈദരാബാദിനായി യുവിക്ക് കളിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും രണ്ടു തോല്‍വിയുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്. യുവി മടങ്ങിയെത്തുന്നതോടെ ഹൈദരാബാദ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക