ഞങ്ങളുടെ ഈ തോല്‍‌വിക്ക് കാരണം അവന്‍; തുറന്നു പറഞ്ഞ് റോസ് ടെയ്‌ലര്‍

Webdunia
ചൊവ്വ, 29 ജനുവരി 2019 (14:36 IST)
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന്റെ തോല്‍‌വിക്ക് കാരണം ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ പ്രകടനമാണെന്ന് കിവീസ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍.

പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കിയതിനൊപ്പം സന്തുലിതമാക്കുകയും ചെയ്‌തു. മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്. സ്‌പിന്നര്‍മാരെ കരുതലോടെ നേരിടുകയെന്ന ഞങ്ങളുടെ തന്ത്രം പൊളിച്ചത് ഹാര്‍ദ്ദിക്കിന്റെ പ്രകടനമാണെന്നും ടെയ്‌ലര്‍ പറഞ്ഞു.

സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ വിജയിച്ചപ്പോള്‍ രണ്ട് നിര്‍ണായക വിക്കറ്റുകളും ഒരു ക്യാച്ചും നേടി പാണ്ഡ്യ ഞങ്ങളെ പരാജയത്തിലേക്ക് തള്ളിവിട്ടു. കാറ്റിന്റെ ആനുകൂല്യം മുതലെടുത്ത് മികച്ച പേസ് ആക്രമണമാണ് അദ്ദേഹം നടത്തിയതെന്നും കിവീസ് താരം വ്യക്തമാക്കി.

മൂന്നാം ഏകദിനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് ടെയ്‌ലര്‍ ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article