തുഴഞ്ഞ് മതിയായെങ്കിൽ നിർത്തിക്കൂടേ? - ധോണിയെ വിമർശിക്കുന്നവർക്ക് ഇടിവെട്ട് മറുപടിയുമായി ഹസ്സി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (09:19 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഏറെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും തുഴച്ചിൽ മതിയായെങ്കിൽ നിർത്തിപ്പൊയ്ക്കൂടെ എന്നും ചോദിച്ചവരുണ്ട്.
 
ക്രിക്കറ്റ് നിരീക്ഷകരടക്കം ധോണിക്കെതിരായിരുന്നു. എന്നാല്‍ ക്രിക്കറ്റ് രംഗത്തുനിന്നുള്ളവര്‍ ധോണിക്കൊപ്പമാണ്. നേരത്തേ സച്ചിനും അത് വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ധോണിയ്ക്ക് പിന്തുണയുമായി മുൻ ഓസിസ് താരം മൈക്കൽ ഹസ്സി രം​ഗത്തെത്തിയിരിക്കുകയാണ്.
 
ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സിലെ മോശം പ്രകടനത്തിന്റെ പേരിൽ ധോണിയെ എഴുതിത്തള്ളണ്ട എന്നാണ് ഹസ്സി പറയുന്നത്.‘ ധോണിയുടെ ശൈലിയേക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതല്ലേ. കുറച്ച് സമയമെടുത്ത് തന്നെയാണ് ധോണി കളിക്കാറ്. അവസാനമെത്തുമ്പോൾ നല്ല രീതിയിൽ അദ്ദേഹം കളിക്കാറുണ്ട്. ലോകോത്തര താരമാണ് ധോണി”. ഹസി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article