അവതാരകയോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടോ; അംല സത്യാവസ്ഥ പറയുന്നു
ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ താരം തന്നെ രംഗത്ത്. മാന്യമായി വസ്ത്രം ധരിച്ച് എത്തിയാല്‍ മാത്രമെ ഇന്റര്‍വ്യൂവിന് സമ്മതിക്കുകയുള്ളുവെന്ന് അംല പറഞ്ഞുവെന്ന വാര്‍ത്തകളെ തള്ളിയാണ് താരം തന്നെ രംഗത്തെത്തിയത്.
തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തയുടെ 95 ശതമാനവും തെറ്റാണ്. എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ആദരിക്കുന്ന വ്യക്തിയാണ് താനെന്നുമാണ് അം ല ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ദേശിയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തതോടെ വാര്‍ത്തയ്ക്ക് അമിതമായി പ്രാധാന്യം കൈവരുകയായിരുന്നു. സംഭവം വിവാദമായെങ്കിലും അംല പ്രതികരിക്കാതെ ഇരുന്നതോടെ വാര്‍ത്തയ്ക്ക് ചൂടു പിടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അദ്ദേഹം തന്നെ രംഗത്തെത്തിയത്.