ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ മുഴുവന്‍ സമയ ട്വന്റി 20 നായകനായി ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയാണ് ക്യാപ്റ്റനെങ്കിലും സമീപകാലത്തെ ട്വന്റി 20 പരമ്പരകളിലെല്ലാം ഇന്ത്യയെ നയിച്ചത് ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ശര്‍മ, വിരാട് കോലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് ടി 20 യില്‍ വിശ്രമം അനുവദിക്കുകയാണ് പതിവ്.
രോഹിത്, കോലി തുടങ്ങിയവര്‍ ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് എത്തില്ല. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് ആലോചന. അടുത്ത ട്വന്റി 20 ലോകകപ്പ് ആകുമ്പോഴേക്കും ടീമില്‍ സമൂലമായ മാറ്റമുണ്ടാകും. ഹാര്‍ദിക് പാണ്ഡ്യ ടി 20 ഫോര്‍മാറ്റില്‍ മുഴുവന്‍ സമയ നായകനാകും. അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യയായിരിക്കും.