സിംബാബ്വെയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 62 റൺസ് ജയം. 272 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയ്ക്ക് 48.6 ഓവറിൽ 209 റൺസ് നേടാനെ സാധിച്ചുള്ളു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് . ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (63) മുരളിവിജയ് (72) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. ഇരുവരും ആദ്യവിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായെത്തിയ അമ്പാട്ടി റായിഡുവും (41) മികച്ചരീതിയില്‍ ബാറ്റ് ചെയ്തു. പത്ത് ഓവറിൽ 33 റൺസ് വിട്ടുനൽകി നാലു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് സിംബാബ്വെയെ തകർത്തത്.