ഓസ്ട്രേലിയന്‍ താരവും ഐപിഎല്ലില്‍ കിംഗ്സ് ഇലന്‍ പഞ്ചാബിന്റെ പ്രതീക്ഷയുമായ ഗ്ലെന്‍ മാക്സ്വെല്ലിന് താക്കീത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തിന് ശേഷവും അമിതമായി അപ്പീല്‍ വിളി തുടരുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിനാണ് താക്കീത്.
ഐപിഎല്‍ കോഡ് ഓഫ് കണ്ടന്റ് ആര്‍ട്ടിക്കിള്‍ 2.1.5 പ്രകാരമാണ് മാക്സ്വെല്ലിന് മാച്ച് റഫറി റോഷന് മഹാനാമ
താക്കീത് നല്‍കിയത്. താരം കുറ്റം സമ്മതിക്കുകയും ചെയ്തു. മത്സരത്തില്‍ മാക്സ്വെല്ലിന്റെ ടീമായ പഞ്ചാബ് ഡല്‍ഹിയോട് എട്ട് വിക്കറ്റിന് ദയനീയമായി തോറ്റിരുന്നു. മാക്സ്വെല്ലിനും മത്സരത്തില്‍ തിളങ്ങാനായില്ല. ബാറ്റിംഗില്‍ പൂജ്യനായി മടങ്ങിയ മാക്സ്വെല് ഒരോവറില്‍ 11 റണ്‍സ് വിട്ട് കൊടുക്കുകയും ചെയ്തു.