ഓപ്പണർ ഗില്ലാണെങ്കിൽ ഓസീസ് ഭയക്കും, ഇഷാൻ കിഷൻ ഫ്രീ വിക്കറ്റ് മാത്രം, തുറന്ന് പറഞ്ഞ് മുൻ ഓസീസ് നായകൻ

ശനി, 7 ഒക്‌ടോബര്‍ 2023 (13:47 IST)
ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങുന്നതിന് മുന്‍പ് തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. ലോകകപ്പില്‍ ഓസീസിനെതിരായ തങ്ങളുടെ ആദ്യമത്സരത്തിനൊരുങ്ങുമ്പോള്‍ ആദ്യമത്സരത്തിനുള്ള ടീമില്‍ ഓപ്പണ്ണിംഗ് താരം ശുഭ്മാന്‍ ഗില്ലിന് ഇടം നേടാനാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡെങ്കിപ്പനി ബാധിച്ചത് മൂലമാണ് ഗില്ലിന് ആദ്യമത്സരത്തില്‍ ഇറങ്ങാനാകാതെ വരുന്നത്. ഗില്ലിന് നാളെ കളിക്കാനായില്ലെങ്കില്‍ മത്സരത്തില്‍ അത് ഓസീസിന് മുന്‍തൂക്കം നല്‍കുമെന്നാണ് മുന്‍ ഓസീസ് നായകനായ ആരോണ്‍ ഫിഞ്ച് പറയുന്നത്.
 
ശുഭ്മാന്‍ ഗില്‍ ടീമിലുണ്ടെങ്കില്‍ അത് ഓസീസ് ക്യാമ്പില്‍ ഭയം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കാരണം ഏത് ഫോര്‍മാറ്റിലാണെങ്കിലും മികച്ച താരമാണ് ഗില്‍. വലം കയ്യന്‍, ഇടം കയ്യന്‍ പേസര്‍മാര്‍ക്കെതിരെയും സ്പിന്നര്‍മാര്‍ക്കെതിരെയും ആധിപത്യം പുലര്‍ത്താന്‍ ഗില്ലിന് സാധിക്കും. എന്നാല്‍ ഗില്ലിന് പകരം ഇഷാനാണെങ്കില്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഔട്ട് സ്വിങ് ബൗളിങ്ങിന് മുന്‍പില്‍ ഇഷാന്‍ പുറത്താകാന്‍ സാധ്യതയേറെയാണ്. ഇത് മുതലാക്കാന്‍ സ്റ്റാര്‍ക്കുനും ഹേസല്‍വുഡിനും സാധിക്കും. ആരോണ്‍ ഫിഞ്ച് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍