ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഇന്ന് നടക്കാനിരിക്കെ ന്യൂയോര്‍ക്കിലെ പിച്ചിനെ പറ്റിയുള്ള അതൃപ്തി വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നേരത്തെ സന്നാഹമത്സരങ്ങള്‍ക്ക് മുന്‍പെ തന്നെ പിച്ചിന്റെ ദയനീയ സ്ഥിതിയില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഐസിസിയോട് അതൃപ്തി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചുനിര്‍ത്താന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. ഇതേ പിച്ചില്‍ തന്നെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത് എന്നതിനാല്‍ ഇരു ടീമുകളും ആശങ്കയിലാണ്. ഇതിന് പിന്നാലെയാണ് ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനോട് തമാശരൂപേന രോഹിത് പിച്ചിനെ കുറ്റപ്പെടുത്തിയത്. ഇതൊരു ഹോം ഗ്രൗണ്ട് മത്സരമല്ല. ഇവിടെ കുറച്ചുനാളുകളായി പരിശീലിക്കുന്നു. പക്ഷേ മഴ മൂലം പല പരിസീലനങ്ങളും ഒഴിവാക്കേണ്ടി വന്നു. പിച്ചിനെ പറ്റി പറയുകയാണെങ്കില്‍ ക്യൂറേറ്റര്‍ക്ക് പോലും അതിനെ പറ്റി അറിയില്ല. രണ്ട് ടീമുകള്‍ക്കും അവസരമുണ്ട്. കൂടുതല്‍ മികച്ച ടീം വിജയിക്കും. ടി20 ഫോര്‍മാറ്റില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. കഴിഞ്ഞ ലോകകപ്പില്‍ സിംബാബ്വെയോട് പാകിസ്ഥാന്‍ പരാജയപ്പെട്ടു. എന്നാല്‍ ഫൈനല്‍ വരെ എത്താന്‍ അവര്‍ക്കായെന്നും രോഹിത് പറഞ്ഞു.