റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്

അഭിറാം മനോഹർ
ഞായര്‍, 1 ഡിസം‌ബര്‍ 2024 (14:17 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്.18 പന്തില്‍ 28 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റും 37 പന്തില്‍ 50 റണ്‍സുമായി ജേക്കബ് ബെഥേലും 15 പന്തില്‍ 23 റണ്‍സുമായി ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് അനായാസവിജയം സമ്മാനിച്ചത്. ജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്‌കോര്‍: ന്യൂസിലന്‍ഡ് 348, 254 ഇംഗ്ലണ്ട് 499,104/2
 
ഹാരി ബ്രൂക്കിന്റെ (171) സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ 499 റണ്‍സ് നേടിയ ഇംഗ്ലണ്ടിന് മറുപടിയായി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്ങ്‌സില്‍ 348 റണ്‍സിനും രണ്ടാം ഇന്നിങ്ങ്‌സില്‍ 254 റണ്‍സിനും പുറത്തായിരുന്നു. ഇതോടെയാണ് 104 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിലെത്തിയത്. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്ങ്‌സില്‍ 23 റണ്‍സ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മാറി. 200 ടെസ്റ്റുകളില്‍ നിന്ന് നാലാം ഇന്നിങ്ങ്‌സില്‍ 1625 റണ്‍സ് സ്വന്തമാക്കിയിരുന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. 1630 റണ്‍സാണ് നാലാം ഇന്നിങ്ങ്‌സില്‍ റൂട്ടിന്റെ പേരിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article