ലോകകപ്പില്‍ 500റണ്‍സ് പിറക്കുമോ ?; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു - ഭയം ഇംഗ്ലണ്ടിനെ!

വെള്ളി, 17 മെയ് 2019 (16:33 IST)
ട്വന്റി -20 മത്സരങ്ങള്‍ സജീവമായതോടെ 300എന്നത് നിസാരമായ സ്‌കോറായി തീര്‍ന്നു. ബിഗ് ബാഷില്‍ നിന്നും കൌണ്ടി ക്രിക്കറ്റില്‍ നിന്നും എത്തുന്നവര്‍ ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് ടീമുകളുടെ മുഖച്ഛായ തന്നെ മാറ്റി.

ഇതിനു പിന്നാലെ വെസ്‌റ്റ് ഇന്‍ഡീസിനെതിരായും പാകിസ്ഥാനെതിരായും നടന്ന ഏകദിന മത്സരങ്ങളില്‍ പടുകൂറ്റന്‍ സ്‌കോറുകള്‍ പിറന്നതോടെ ഇംഗ്ലണ്ട് ലോകകപ്പില്‍ 500 എന്ന റണ്‍സെന്ന കടമ്പ താണ്ടുമെന്ന ആശങ്കയില്‍ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ്.

ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയാകുമെന്നാണ് റിപ്പോര്‍ട്ട്. ആതിഥേയരായ ഇംഗ്ലണ്ടാകും 500 റണ്‍സെന്ന സ്‌കോര്‍ സ്വന്തമാക്കുകയെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

ഇത് മുന്നില്‍ കണ്ട് സ്‌കോര്‍ഡ് കാര്‍ഡ് പരിഷ്കരിക്കാനൊരുങ്ങുകയാണ് ഇസിബി. ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്‍ടര്‍ സ്‌റ്റീവ് എല്‍‌വര്‍ത്തി 500 എന്ന സ്‌കോര്‍ കാര്‍ഡ് കൂടി ഡിസൈന്‍ ചെയ്‌ത കാര്‍ഡ് പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

400 റൺസ് വരെ എഴുതാനുള്ള സൗകര്യമേ നിലവിൽ ഈ കാർഡുകളിലുള്ളൂ. 500നു മുകളിലേക്കു സ്കോർ പോയാലും കുറിക്കാൻ പാകത്തിലാണു പരിഷ്കരിച്ച കാർഡുകൾ പ്രിന്റ് ചെയ്യുന്നത്. സിക്‌സിനും ഫോറിനും പുറമേ 100, 200, 300, 400 തുടങ്ങിയ സ്‌കോറുകളും കാര്‍ഡുകളായി ഉയരാറുണ്ട്.

ഇംഗ്ലിഷ് മൈതാനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് സ്കോർ കാർഡുകൾ. ഓരോ മത്സരശേഷവും ഒരു പൗണ്ടോ 2 പൗണ്ടോ കൊടുത്ത് ഇത്തരം കാർഡുകൾ സ്വന്തമാക്കാം. കളി കാണാനെത്തുന്നവരിൽ ഭൂരിഭാഗം പേരും  സ്കോർ കാർഡുകൾ വാങ്ങിയശേഷമാണു മടങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍