ഖത്തർ ലോകകപ്പിൽ ബ്രസീൽ- അർജൻ്റീന സ്വപ്ന ഫൈനൽ പ്രവചിച്ച് പ്രമുഖ വീഡിയോ ഗെയിം നിർമാതാക്കളായ ഇഎ സ്പോർട്സ്. ബ്രസീലിനെ ഫൈനലിൽ വീഴ്ത്തി മെസ്സിപ്പട കിരീടം നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ മൂന്ന് ലോകകപ്പിലെയും വിജയികളെ ഇഎ സ്പോർട്സ് കൃത്യമായി പ്രവചിച്ചിരുന്നു.
ഫിഫയുമായി നേരിട്ട് കരാർ ഉള്ള വീഡിയോ ഗെയിം നിർമാതാക്കളാണ് ഇഎ സ്പോർട്സ്. ഫിഫ 23 ഗെയിമിലൂടെ മത്സരങ്ങൾ വിലയിരുത്തിയാണ് ഇഎ സ്പോർട്സിൻ്റെ പ്രവചനം. കോപ്പ അമേരിക്കയിലേത് പോലെ എതിരില്ലാത്ത ഒരു ഗോളിനാകും അർജൻ്റീനയുടെ വിജയമെന്നും ഇഎ സ്പോർട്ശ് പ്രവചിക്കുന്നു. ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് മെസ്സി 8 ഗോൾ നേടുമെന്നാണ് കണക്കുകൾ.
ജർമനിയെ ക്വാർട്ടറിൽ വീഴ്ത്തിയ ബ്രസീൽ സെമിയിൽ പോർച്ചുഗൽനെ തോൽപ്പിച്ചുകൊണ്ടാകും ഫൈനലിലെത്തുക. ഫ്രാൻസിനെ സെമിയിൽ വീഴ്ത്തി അർജൻ്റെന ഫൈനലിൽ യോഗ്യത നേടും.