അതേസമയം ടീമിലെ പരിയചസമ്പന്നനായ കളിക്കാരനെന്ന നിലയില്‍ സഞ്ജുവിന് ഉപദേശം നല്കുന്നതില് തനിക്ക് മടിയില്ലെന്നും മോറിസ് വ്യക്തമാക്കി. സഞ്ജുവുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്. രാജസ്ഥാനിലായിരുന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോഴും ഞാന്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. നല്ല ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് സഞ്ജു. മോറിസ് പറഞ്ഞു.