ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ നടപടികള്‍ ആരംഭിച്ചു. ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും ചേര്‍ന്ന് സാധ്യത പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. റിഷഭ് പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറായി തീരുമാനിച്ചിട്ടുണ്ട്. പന്തിനൊപ്പം ദിനേശ് കാര്‍ത്തിക്കും ടീമില്‍ സ്ഥാനം ഉറപ്പിച്ചു. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം ഉറപ്പിക്കും. ഫിനിഷറുടെ റോള്‍ കാര്‍ത്തിക്കിനായിരിക്കും.