പരിശീലകനായിരിക്കെ രണ്ട് കാര്യങ്ങൾ രവി ശാസ്ത്രി ഇഷ്ടപ്പെട്ടിരുന്നില്ല: വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (21:27 IST)
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന പരിശീലകരിൽ ഒരാളാണ് രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിൽ നിരവധി നേട്ടങ്ങളാണ് രവി ശാസ്ത്രി പരിശീലകൻ എന്ന രീതിയിൽ സ്വന്തമാക്കിയിട്ടുള്ളത്. ഓസീസിൽ തുടർച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകൾ വിജയിച്ചതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തിയതും ശാസ്ത്രി പരിശീലകനായി ഇരിക്കുമ്പോഴാണ്. എന്നാൽ ടീമിലെ താരങ്ങളുടെ രണ്ട് കാര്യങ്ങൾ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്.
 
ഒരു നിശ്ചിത വേഗത്തിൽ ബാറ്റ് ചെയ്യാതിരുന്ന ബാറ്റർമാരോട് ശാസ്ത്രിക്ക് വളരെ കുറവ് സഹിഷ്ണുതയാണ് ഉണ്ടായിരുന്നത്. പരാജയങ്ങളോടും കുറച്ച് സഹിഷ്ണുത മാത്രമാണ് ശാസ്ത്രി പുലർത്തിയിരുന്നത്. താരങ്ങളെ മികച്ച പ്രകടനം നടത്താൻ അദ്ദേഹം നിർബന്ധിച്ചുകൊണ്ടേയിരുന്നു. താരങ്ങളെ പുതിയ പരീക്ഷണങ്ങൾ നടത്താനും ശാസ്ത്രി ഏറെ പ്രചോദിപ്പിക്കുമായിരുന്നു. ക്രിക്ബസ് ഡോക്യുമെൻ്ററി സീരീസിൽ ദിനേശ് കാർത്തിക് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article