പരുക്ക്: ധോണി ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിച്ചേക്കില്ല
ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് പരുക്കിനെത്തുടര്‍ന്ന് കളിച്ചേക്കില്ല. ധോണി വിശ്രമത്തിലായതിനാല്‍ ഉപനായകന്‍ വിരാട് കൊഹ്ലി ടീം ഇന്ത്യയെ നയിക്കുമെന്നാണ് സൂചന.
ആസ്ത്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കരണ്‍ ശര്‍മ ലോകേഷ് രാഹുല്‍ എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. ദുലീപ് ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് കര്‍ണാടകയുടെ താരമായ ലോകേഷ് രാഹുലിന് ഇന്ത്യന്‍ ടീമിലിടം നേടിക്കൊടുത്തത്. മൂന്നാം സ്പിന്നര്‍ സ്ഥാനത്താണ് ലെഗ് സ്പിന്നറായ കരണ്‍ ശര്‍മ ടീമിലിടം കണ്ടെത്തിയിരിക്കുന്നത്.