കോഹ്‌ലി മാറി നില്‍ക്കും; ധോണി വീണ്ടും നായകനാകുന്നു - മുംബൈയില്‍ ചരിത്ര നിമിഷമൊരുങ്ങുന്നു

Webdunia
ഞായര്‍, 8 ജനുവരി 2017 (12:12 IST)
വിരാട് കോഹ്‌ലിക്ക് നായകസ്ഥാനം കൈമാറിയ മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ ക്യപ്‌റ്റനാകും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയെ നയിക്കുക. വ്യാഴാഴ്‌ച മുംബൈയിലെ ബ്രാബോറിന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ധോണി നായകനാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംസ്‌കെ പ്രസാദ് അറിയിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തനുളള ഒരുക്കവും ബിസിസിഐ ആരംഭിച്ചു. രണ്ടാം സന്നാഹ മത്സരം നയിക്കുക അജിങ്ക്യ രഹാനെയുമായിരിക്കും.

ധോണി നായകനാകുന്ന അവസാന മത്സരം വീക്ഷിക്കാന്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ കാണികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഇതോടെ രാജ്യന്തര നിലാവാരത്തിലുള്ള ഒരുക്കങ്ങളും നടപടികളും സ്വീകരിക്കാനുള്ള തിടുക്കത്തിലാണ് അധികൃതര്‍.
Next Article