ആരാധകരുടെ പ്രിയതാരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. വിരാട് കോഹ്‌ലി ടീമിനൊപ്പമുണ്ടെങ്കിലും ഡ്രസിംഗ് റൂമിലും പുറത്തും മഹി തന്നെയാണ് എന്നും ‘നായകന്‍’. ആരാധകരുടെ ഇഷ്‌ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് നല്‍കാനും അദ്ദേഹത്തിനു ഒരു മടിയുമില്ല.
ധോണിയുടെ ഈ സ്വഭാവം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞ് ആരാധികയോട് ഡോര്‍ തുറന്നിട്ട് കാറിലിരുന്ന് സംസാരിക്കുകയും കുശലം ചോദിക്കുന്നതിനിടെ കൈകൊടുക്കുന്ന ദൃശ്യവുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ധോണി ഫാന്‍സ് ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ദൃശ്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായി കൊണ്ടിരിക്കുകയാണ്. മുമ്പും ധോണിയെ ചുറ്റിപ്പറ്റി സമാനമായ വീഡിയോകള്‍ പുറത്തു വന്നിരുന്നു.