2022ലെ ഫൈനലിൽ 10 പന്തിൽ നിന്ന് 2 റൺസ്, രാജസ്ഥാനായി ബാറ്റ് ചെയ്യുന്നത് 118.40 സ്ട്രൈക്ക്റേറ്റിൽ, പ്രധാന കളികളിൽ ഇനിയും പണി തരും

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (13:55 IST)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഓപ്പണറായി മികച്ച പ്രകടനം നടത്തിയതിലൂടെയാണ് ദേവ്ദത്ത് പടിക്കൽ രാജസ്ഥാൻ റോയൽസിൽ ഇടം നേടുന്നത്. കഴിഞ്ഞ സീസണിൽ ദേവ്ദത്ത് ഉൾപ്പെടുന്ന രാജസ്ഥാൻ റോയൽസ് ടീം ഐപിഎൽ ടൂർണമെൻ്റിൻ്റെ ഫൈനലിൽ എത്തിയെങ്കിലും ടീമിൻ്റെ പ്രകടനങ്ങളിൽ പലപ്പോഴും ടീമിനെ പിന്നിലേക്ക് നയിച്ചിരുന്നത് ദേവ്ദത്തിൻ്റെ മോശം പ്രകടനമായിരുന്നു.
 
ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ സഹതാരങ്ങളിൽ സമ്മർദ്ദം കൂട്ടുന്ന പ്രകടനമാണ് ദേവ്ദത്ത് നടത്തിയത്. രാജസ്ഥാനായി 19 ഇന്നിങ്ങ്സുകളിൽ ബാറ്റ് ചെയ്ത ദേവ്ദത്ത് 21 ശരാശരിയിൽ ആകെ നേടിയത് 399 റൺസാണ്. 118.4 എന്ന സ്ട്രൈക്ക്റേറ്റിലാണ് ഈ പ്രകടനം. നിർണായക മത്സരങ്ങളിലും ടീമിൻ്റെ ആവശ്യാനുസരണം സ്കോറിംഗ് വേഗത ഉയർത്താൻ ദേവ്ദത്തിനാകുന്നില്ല എന്നത് തെളിയിക്കുന്നതായിരുന്നു താരത്തിൻ്റെ ഇന്നലത്തെ പ്രകടനം.
 
കഴിഞ്ഞ ഐപിഎൽ ഫൈനലിലും സമാനമായ പ്രകടനം നടത്തി സഹതാരങ്ങളിൽ സമ്മർദ്ദം കൂട്ടുന്ന തരത്തിലായിരുന്നു താരം ബാറ്റ് ചെയ്തത്. അന്ന് സ്കോറിംഗ് വേഗത ഉയർത്താനുള്ള സമ്മർദ്ദത്തിൽ ജോസ് ബട്ട്‌ലർ പുറത്താവുകയും രാജസ്ഥാൻ ചെറിയ സ്കോറിൽ ഒതുങ്ങുകയും ചെയ്തിരുന്നു. മത്സരത്തിൽ 10 പന്തിൽ നിന്ന് 2 റൺസാണ് ദേവ്ദത്ത് നേടിയത്. 2022ലെ ക്വാളിഫയർ 1 മത്സരത്തിൽ 20 പന്തിൽ 28 നേടിയെങ്കിലും അടുത്ത ക്വാളിഫയറിൽ 12 പന്തിൽ 9 റൺസായിരുന്നു പടിക്കലിൻ്റെ സമ്പാദ്യം. ലീഗ് കൂടുതൽ മുന്നേറും തോറും നെഗറ്റീവ് കളിയുമായി ഇറങ്ങുന്ന പടിക്കൽ ടീമിൽ തുടർന്നാൽ രാജസ്ഥാൻ്റെ തുടർസാധ്യതകളെ തന്നെ അത് ബാധിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article