ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം എഡിഷനില്‍ പതിനാറ് കോടി രൂപ മുടക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയ യുവരാജ് സിംഗിനെതിരെ ഡല്‍ഹി ടീം മാനേജ്മെന്റില്‍ തന്നെ തര്‍ക്കം ഉടലെടുത്തതോടെ താരം തന്നെ രംഗത്തെത്തി. തനിക്ക് വേണ്ടി 16 കോടി രൂപ മുടക്കാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. താരലേലം നടക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു. തനിക്ക് വേണ്ടി എത്ര പണം മുടക്കിയാലും ഐപിഎല്ലില്‍ താന്‍ കളിക്കുമെന്നും യുവി പറഞ്ഞത്.
കൂടുതല്‍ ഭാവി കാര്യങ്ങള്‍ സ്വപ്നം കാണാറില്ലാത്ത താന്‍ ഫീല്‍ഡിലുള്ളപ്പോള്‍ പരമാവധി ക്രിക്കറ്റ് താന്‍ ആസ്വദിക്കുകയാണ്. 16 കോടി രൂപ മുടക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തന്നെ എത്തിക്കാന്‍ ആരോടും പറഞ്ഞിരുന്നില്ല. എങ്ങനെ ആയാലും താന്‍ തുടര്‍ന്നും കളിക്കുമെന്നും യുവരാജ് സിംഗ് പറഞ്ഞു.
ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരമായെത്തിയ യുവരാജ് സിംഗ് ആദ്യ രണ്ടു മത്സരങ്ങളിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മൂന്നാമത്തെ മത്സരത്തില്‍ മിന്നുന്ന അര്‍ധ സെഞ്ച്വറിയുമായി യുവി ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിരുന്നു. പൊയന്‍റ് ടേബിളില്‍ താഴെയാണ് ഡല്‍ഹിയുടെ സ്ഥാനം.