സെഞ്ചുറി പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറികളിച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ക്വിന്റണ്‍ ഡികോക്ക് മാറി.ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ് ഡികോക്ക് പിന്നിലാക്കിയത്. 16 ഏകദിന സെഞ്ചുറികളാണ് ഗിൽക്രിസ്റ്റിനുള്ളത്. 23 സെഞ്ചുറികളോടെ ശ്രീലങ്കൗടെ ഇതിഹാസതാരമായ കുമാർ സങ്കക്കാരയാണ് ഡികോക്കിന് മുന്നിലുള്ളത്.
ഇന്ത്യക്കെതിരേ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്, മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര എന്നിവര്‍ക്കൊപ്പവും താരമെത്തി. മുന്‍ വെടിക്കെട്ട് ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡും ക്വിന്റണ്‍ ഡികോക്ക് തകര്‍ത്തു.