'ഐപിഎൽ പാഴാക്കിയാൽ പിന്നെ ധോണി ഇന്ത്യൻ ടീമിൽ എത്തില്ല'

ശനി, 25 ജൂലൈ 2020 (13:16 IST)
ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ ഇന്ത്യൻ ടീമിലെത്താൻ ധോണിയ്ക്ക് മുൻപിൽ മറ്റ് അവസരങ്ങൾ ഉണ്ടാകില്ലെന്ന് ഓസ്ട്രേലിയൻ മുൻ താരം ഡീൻ ജോൺസ്. പ്രായം കൂടുംതോറും വലിയ ഇടവേളകൾക്ക് ശേഷമുള്ള മടങ്ങിവരവ് ബുദ്ധിമുട്ട് നിറഞ്ഞതാവും എന്നും ലോക ക്രിക്കറ്റിലെ മഹാനായ താരമാണ് ധോണി എന്നും ഡീൻ ജോൺസ് പറയുന്നു.  
 
ഇംഗ്ലണ്ട് ലോകകപ്പിന് ശേഷമെടുത്ത ഇടവേള ധോണിക്ക് ഗുണകരമായിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പ്രായം കൂടുംതോറും വലിയ ഇടവേളകള്‍ക്ക് ശേഷമുള്ള തിരിച്ചു വരവ് ബുദ്ധിമുട്ട് നിറഞ്ഞതാവും. നിലവില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ധോണിക്ക് മുന്‍പില്‍ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. ക്രിക്കറ്റിലെ മഹാനായ താരമാണ് ധോണീ. അതുകൊണ്ട് ധോണിയുടെ കരിയര്‍ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം, 
 
നിലവിൽ ധോണിയുടെ പൊസിഷനിലേയ്ക്ക് കെഎല്‍ രാഹുലിനേയും റിഷഭ് പന്തിനേയുമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. എന്നാല്‍ മികച്ച ഫിനിഷര്‍ ഇല്ലാത്തതിന്റെ വെല്ലുവിളി ഇന്ത്യ നേരിടുന്നുമുണ്ട്, ഹര്‍ദിക് പാണ്ഡ്യയെ നല്ല ഫിനിഷറായി കണക്കാക്കാം എന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു. ഐപിൽ മാറ്റിവച്ചത് ധോണിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ അനിശ്ചിത്വം നീങ്ങി ഐപിഎൽ തീയതി പ്രഖ്യാപിച്ചതോടെ ധോണിയുടെ മൂന്നിൽ വീണ്ടും അവസരം തുറന്നുകിട്ടിയിരിയ്ക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍