വാർണറുടെ പകയിൽ എരിഞ്ഞടങ്ങി ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡും

Webdunia
വെള്ളി, 6 മെയ് 2022 (14:59 IST)
ട്വെന്റി 20യിൽ തകർപ്പൻ റെക്കോർഡ് നേട്ടവുമായി ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓസീസ് താരം ഡേവിഡ് വാർണർ. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ അർധസെഞ്ചുറി പ്രകടനത്തോടെ ടി20യില്‍ ഏറ്റവും കൂടുതൽ അര്‍ധസെഞ്ചുറിയെന്ന ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡാണ് താരം തകർത്തത്.
 
ടി20യിൽ വാര്‍ണറിന് 89ഉം ഗെയിലിന് 88ഉം അര്‍ധസെഞ്ചുറിയുമാണുള്ളത്. 77 അർധസെഞ്ചുറിയുമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് മൂ‌ന്നാം സ്ഥാനത്ത്.70 അര്‍ധസെഞ്ചുറി നേടിയ ആരോൺ ഫിഞ്ച്, 69 തവണ 50 കടന്ന രോഹിത് ശര്‍മ്മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 88 അർധ സെഞ്ചുറികൾക്ക് പുറമെ 22 സെഞ്ചുറികൾ ടി20യിൽ ക്രിസ് ഗെയ്‌ലിന്റെ പേരിലുണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article