ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ സ്‌റ്റെയ്ന്‍ തിരിച്ചെത്തുന്നു

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (12:08 IST)
ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയ്ന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. തോളിനേറ്റ പരുക്ക് മൂലം ഒരു വര്‍ഷത്തോളം പുറത്തിരുന്ന ശേഷമാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

ദക്ഷിണാഫ്രിക്കയിലെ റാം സ്ലാം ട്വന്‍റി- 20 ലീഗില്‍ നൈറ്റ്സിനെതിരായ മത്സരത്തിനുള്ള ടൈറ്റന്‍സ് ടീമില്‍ സ്റ്റെയിനെ ഉള്‍പ്പെടുത്തി. ആല്‍ബി മോര്‍ക്കല്‍ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ക്വിന്‍റണ്‍ ഡി കോക്ക് ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളുണ്ട്.

കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന വാക്ക ടെസ്‌റ്റിലാണ് സ്‌റ്റെയിന് പരുക്കേറ്റത്. തോളിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ഡോക്‍ടര്‍മാര്‍ ദീര്‍ഘനാളത്തെ വിശ്രം താരത്തിന് നിര്‍ദേശിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article