കുറച്ചു നാളത്തെ തോൽവികൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ. മത്സരവിജയം ശരിക്കും ആഘോഷിച്ചുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയകളിലും സജീവമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ വിജയത്തെ പച്ഛിച്ചുകൊണ്ട് ഡെയ്‌ൽ സ്റ്റെയ്ന്റെ പോസ്റ്റിന് കീഴിൽ വന്നു. തന്നെ കളിയാക്കിയ ആരാധകന് പക്ഷേ പ്രതീക്ഷിക്കാത്ത മറുപടിയാണ് മറുഭാഗത്ത് നിന്നും ലഭിച്ചത്.
സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക നേടിയ വിജയത്തെ കളിയാക്കുകയാണെങ്കിൽ സ്വന്തം നാട്ടിൽ ഇന്ത്യ നേടിയ വിജയങ്ങളും കണക്കിലെടുക്കരുത്. ദൈവത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല വിഡ്ഡി എന്നായിരുന്നു ഡെയ്‌ൽ സ്റ്റെയ്ന്റെ മറുപടി.