അത് സച്ചിനല്ല, മെസിയോട് താല്‍പ്പര്യവുമില്ല - പ്രചോദനം ആയത് ആരെന്ന് കോഹ്‌ലി വ്യക്തമാക്കി
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയെ പുകഴ്‌ത്തി ഇന്ത്യയുടെ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. തന്റെ ജീവിതത്തിലും ക്രിക്കറ്റ് കരിയറിലും ഏറ്റവും പ്രചോദനം ഉണ്ടാക്കിയത് ഈ പോര്‍ച്ചുഗല്‍ താരമാണെന്നാണ് കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.
എനിക്ക് എന്നും പ്രചോദനം നല്‍കിയ താരമാണ് ക്രിസ്‌റ്റിയാനോ. എന്റെ അറിവില്‍ ലോകത്തെ ഏറ്റവും കഠിനധ്വാനിയായ ഫുട്‌ബോള്‍ താരമാണ് അദ്ദേഹം. അര്‍ഹിക്കുന്ന സ്ഥാനത്താണ് റൊണാള്‍ഡോ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഫുട്‌ബോളിലെ ഏറ്റവും മികച്ച താരവുമാണ് ക്രിസ്‌റ്റിയാനോയെന്നും കോഹ്‌ലി വ്യക്തമാക്കി.
അതേസമയം, ബാഴ്‌സലോണയുടെ നെടും തൂണായ ലയണല്‍ മെസിയെക്കുറിച്ചും കോഹ്‌ലി പരാമര്‍ശിച്ചു. മെസി കഴിവുള്ള താരമാണെങ്കിലും ക്രിസ്‌റ്റിയാനോയ്‌ക്ക് അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ സാധിക്കുമെന്നും വിരാട് വ്യക്തമാക്കി.