പൃഥിയുടെ പരുക്ക് നേട്ടമാകുന്നതാര്‍ക്ക് ?; രോഹിത്തിനായി ആരാധകരുടെ മുറവിളി

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (14:04 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പൃഥ്വി ഷാ പരുക്കേറ്റ് പുറത്തായ സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ആശങ്കയില്‍.

പൃഥിക്കൊപ്പം ഓപ്പണ്‍ ചെയ്യുക കെ എല്‍ രാഹുലോ - മുരളി വിജയിയോ എന്ന ചര്‍ച്ച നടക്കുമ്പോഴാണ് യുവതരത്തിനു പരുക്കേറ്റത്. ആദ്യ ടെസ്‌റ്റില്‍ ഷാ കളിക്കില്ലെ വ്യക്തമായതോടെ ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മയെ ഓപ്പണ്‍ ചെയ്യിക്കണെമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ടെസ്‌റ്റ് മത്സരങ്ങളില്‍ ആറാമനായി ക്രീസില്‍ എത്തുന്ന രോഹിത്തിനെ ഓസ്‌ട്രേലിയയില്‍ ഓപ്പണ്‍ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വന്‍ ക്യാമ്പയിനാണ് നടക്കുന്നത്. ആവശ്യം ടീം മാനേജ്‌മെന്റിന്റെ മുന്നില്‍ എത്തിക്കുകയാണ് ആരാധകരുടെ ലക്ഷ്യം.

ഓസീസില്‍ രോഹിത്തിന് പുതിയൊരു അവസരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം,
ടെസ്‌റ്റില്‍ മോശം റെക്കോര്‍ഡുള്ള രോഹിത് വിദേശ പിച്ചുകളില്‍ പരാജയമാണെന്നതാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്.

ഈ സാഹചര്യത്തില്‍ മുരളി വിജയ് - രാഹുല്‍ സഖ്യമാകും ഓപ്പണ്‍ ചെയ്യുക. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ രോഹിത് ആറാം നമ്പരില്‍ ഇറങ്ങും. അതേസമയം, ഷായുടെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article