ക്ലാര്‍ക്കിന്റെ പടിയിറക്കം; ഓസീസിനെ ഇനി സ്‌മിത്ത് നയിക്കും
ആഷസ് പരമ്പരയ്‌ക്കിടെ മൈക്കല്‍ ക്ലാര്‍ക്ക് വിരമിച്ചതോടെ ഓസ്ട്രേലിയന്‍ നായക സ്ഥാനത്തേക്ക് സ്‌റ്റീവന്‍ സ്‌മിത്തിനെ നിയമിച്ചു. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാർണറെ വൈസ് ക്യാപ്ടനായും തെരഞ്ഞെടുത്തിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഇരുപത്തിയാറുകാരനായ സ്മിത്ത് ഓസ്ട്രേലിയന്‍ ടീമിനെ നയിക്കാന്‍ കഴിവുള്ളവനാണെന്നും. അദ്ദേഹത്തിന്റെ യുവത്വവും പരിചയസമ്പന്നതയും ടീമിന് ഗുണം ചെയ്യുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറയുന്നു. ആഷസിന് ശേഷം നടക്കുന്ന ട്വന്റി -20, ഏകദിന പരമ്പരകളിലും സ്മിത്ത് തന്നെയായിരിക്കും ഓസീസിനെ നയിക്കുക.
ഐപിഎല്ലിൽ സൺറൈസേഴ്സിന്റെ ക്യാപ്റ്റനായി കാഴ്‌ചവെച്ച മികച്ച പ്രകടനമാണ് വാര്‍ണര്‍ക്ക് ഗുണമായത്. വിവാദങ്ങളുടെ തോഴനായ വാര്‍ണര്‍ ഇപ്പോള്‍ പക്വത കൈവരിച്ചെന്നാണ് ഓസ്ട്രേലിയന്‍ ടീമിന്റെ ചീഫ് സെലക്ടർ റോഡ് മാഷ് വ്യക്തമാക്കുന്നത്.