രോഹിത് നന്നായി തന്നെ ആക്രമിച്ച് കളിക്കുന്നു, എന്നാൽ സെവാഗിനോളം വരില്ല: കുക്ക്

തിങ്കള്‍, 15 ഫെബ്രുവരി 2021 (12:15 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം കാഴ്‌ച്ചവെച്ച് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്. രോഹിത് നന്നായി ആക്രമിച്ച് കളിക്കുന്നുണ്ടെന്നും എന്നാൽ വിരേന്ദർ സെവാഗിനോളം വരില്ലെന്നും കുക്ക് പറഞ്ഞു.
 
രോഹിത് ആക്രമിച്ചു കളിക്കുന്ന ബാറ്റ്സ്മാനാണ് എന്നാൽ സെവാഗിനോളം ആക്രമണോത്സുകതയില്ല. തന്റെ ആക്രമണോത്സുകത കൊണ്ടുമാത്രം വിജയങ്ങൾ കൊയ്‌തിട്ടുള്ള താരമാണ് സെവാഗ്. രോഹിത്തിന്റെയും ഇതേ ശൈലിയാണ് എന്നാൽ വളരെ നിയന്ത്രിതമായ രീതിയിലാണ് അദ്ദേഹം കളിച്ചത്.ആക്രമിക്കണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം രോഹിത്തിന് അതിനു സാധിച്ചു. എല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു കുക്ക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍