സെമി ഫൈനലിൽ തോറ്റ് പുറത്താകേണ്ടി വന്ന ടീമിനു ആരെ കുറ്റപ്പെടുത്തണം ഉത്തരവാദിത്വം ആർക്ക് മേൽ കെട്ടിവെയ്ക്കണം എന്നറിയാതെ വന്നു. സ്വയം ഉത്തരവാദിയെന്ന് പറഞ്ഞ് ഉപനായകൻ രോഹിത് ശർമ രംഗത്തെത്തിയിരുന്നു. എം എസ് ധോണിയ്ക്ക് പിറന്നാൾ സമ്മാനമെന്ന രീതിയിൽ സെമി മറികടക്കുക എന്നായിരുന്നു രോഹിതിന്റെ ആഗ്രഹം. അതിനു സാധിച്ചില്ല.
വിരാടിന്റെ ക്യാപ്റ്റൻസിയിലെ പിഴവാണ് പരാജയത്തിനു കാരണമെന്നാണ് ഇപ്പോഴും പലരും പറയുന്നത്. അതിലൊന്നാണ് ധോണിയെ ഇറക്കിയ പൊസിഷൻ. കുറച്ച് കൂടെ നേരത്തേ ധോണിയെ ഇറക്കേണ്ടതായിരുന്നു എന്ന് മുതിർന്ന താരങ്ങൾ അടക്കം പലരും പറഞ്ഞിരുന്നു. ലോകകപ്പ് നേടി വിരമിക്കാനായിരുന്നു ധോണിയുടെ ആഗ്രഹമെന്നും എന്നാൽ, ക്യാപ്റ്റന്റെ പിഴവ് മൂലം അതിനു സാധിച്ചില്ലെന്നും ചിലർ ആരോപിക്കുന്നു.
ഡ്രസിങ് റൂമിനകത്തു വലുപ്പ ചെറുപ്പമില്ല. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഉണ്ടെന്നാണ് കോഹ്ലി വാദിക്കുന്നത്. ക്രീസിലെ പിഴവുകളുടെ പേരില്‍ ഡ്രസിങ് റൂമിലെത്തി വഴക്കുപറയുന്ന ക്യാപ്റ്റന്റെ കാലം കഴിഞ്ഞു. ടീമിലെ ഒരാളോടും അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നു പറയാറില്ലെന്നാണ് വിരാട് പറയുന്നത്.