വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായ വർഷമായിരുന്നു 1985,86. ‘ഈ മനുഷ്യന്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യു’മെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. എന്നാൽ ഒരൊറ്റ കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി.
ആ കഥാപാത്രത്തിന്‍റെ പേര് ജി കെ എന്നാണ്. ജി കൃഷ്ണമൂര്‍ത്തി. ജോഷി-മമ്മൂട്ടി ടീം ഒരുമിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊരു പ്രത്യേകതകളും ഇല്ലാതെ 1987ൽ റിലീസ് ആയ ചിത്രമാണ് ന്യൂഡൽഹി. പാട്ടോ ഡാൻസോ ഇല്ലാത്ത ഒരു പടം. ഇതും പൊട്ടുമെന്ന് പലരും പറഞ്ഞു. എന്നാൽ, പിന്നീട് നടന്നത് ചരിത്രം. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് തലയുയർത്തി പിടിക്കാൻ സാധിച്ചത് ഈ മമ്മൂട്ടി ചിത്രത്തിലൂടെയാണ്.