ദക്ഷിണാഫ്രിക്കൻ പര്യടനം: കളിക്കാരുടെ സുരക്ഷ പ്രധാനം, അന്തിമ തീരുമാനമായില്ലെന്ന് ബിസിസിഐ ട്രഷറർ

ഞായര്‍, 28 നവം‌ബര്‍ 2021 (14:56 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാൽ. ഡിസംബറിലാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കയിൽ പര്യടനം നടത്തുന്നത്. എന്നാൽ പുതിയ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ മുന്‍ നിശ്ചിത പ്രകാരം ഇന്ത്യന്‍ ടീമിന്റെ പര്യടനം നടക്കുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല.
 
ഇന്ത്യൻ കളിക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അത് കൂടി പരിശോധിച്ച ശേഷമായിരിക്കും സൗത്താഫ്രിക്കന്‍ പര്യടനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ധുമാല്‍ പറഞ്ഞു. കളിക്കാരുടെ സുരക്ഷയും ആരോഗ്യവുമാണ് രണ്ടു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പരമപ്രധാനം. സാഹചര്യം ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ധുമാൽ പറഞ്ഞു.
 
മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാലു ടി20കളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഡിസംബര്‍ 17നാണ് പര്യടനത്തിന്റെ തുടക്കം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍