ബ്രിസ്‌ബേന്‍ ഏകദിനത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നു; രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി
വെള്ളി, 15 ജനുവരി 2016 (11:41 IST)
ഓസ്ട്രേലിയയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മയ്ക്ക് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി.
111 പന്തില്‍ നിന്നായി എട്ട് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതാണ് രോഹിതിന്റെ സെഞ്ച്വറി. മത്സരം 41 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റിന് 241 എന്നതാണ് ഇന്ത്യയുടെ നില.
രോഹിത്തിനു പുറമെ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്കു വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.