ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് പൂജ നടത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 16 ഓവറില്‍ 53 റണ്‍സിന് നാല് വിക്കറ്റുകളാണ് പൂജ വീഴ്ത്തിയത്. ഒന്നാം ദിനം 77.4 ഓവറില്‍ 219 റണ്‍സിന് ഓസ്‌ട്രേലിയന്‍ വനിതകള്‍ ഓള്‍ഔട്ട് ആകുകയും ചെയ്തു. ഒന്നാം ദിനത്തിലെ സ്‌കോര്‍ കാര്‍ഡ് പങ്കുവച്ചപ്പോള്‍ പൂജ വസ്ത്രാകറിന്റെ ചിത്രമാണ് ഈ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയത്. ഈ ചിത്രത്തിനു താഴെയാണ് നിരവധി മോശം കമന്റുകള്‍ വന്നിരിക്കുന്നത്.
'ഇത് ആണാണോ പെണ്ണാണോ' ' ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ പുരുഷ ടീം ആണോ' ' ഈ ഫോട്ടോ കണ്ടപ്പോള്‍ ആദ്യമൊന്ന് സംശയിച്ചു' തുടങ്ങി നിരവധി ബോഡി ഷെയ്മിങ് കമന്റുകള്‍ പോസ്റ്റിനു താഴെയുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളുടെ ആരാധകരാണ് കൂടുതലും ഈ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ ചുരുക്കം പേര്‍ ബോഡി ഷെയ്മിങ് കമന്റുകളെ അപലപിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.