സാം കറനും ടോം കറനും ഇംഗ്ലണ്ട് ടീമിൽ, വൈറൈറ്റി പിടിച്ച് മൂത്ത സഹോദരൻ ബെൻ കറൻ, കളിക്കുക സിംബാബ്‌വെയ്ക്കായി
ഡിസംബര്‍ 11ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്വെ ടീമില്‍ ഇടം പിടിച്ച് ബെന്‍ കറന്‍. ഇംഗ്ലണ്ട് താരങ്ങളായ സാം കറന്‍, ടോം കറന്‍ എന്നിവരുടെ മൂത്ത സഹോദരനാണ് ബെന്‍ കറന്‍. 1980കളില്‍ സിംബാബ്വെയെ പ്രതിനിധീകരിച്ച് കളിക്കുകയും പിന്നീട് സിംബാബ്വെ പരിശീലകനായി സേവനം അനുഷ്ടിക്കുകയും ചെയ്ത കെവിന്‍ കറന്റെ മക്കളാണ് 3 പേരും.
ആഭ്യന്തര ക്രിക്കറ്റിലെ മികവിനെ തുടര്‍ന്നാണ് ബെന്‍ കറന് സിംബാബ്വെ ദേശീയ ടീമില്‍ വിളിയെത്തിയത്. ഏകദിനത്തില്‍ 64.50, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 74.14 എന്നിങ്ങനെയാണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി. ബെന്നിന്റെ സഹോദരങ്ങളായ സാം കറനും ടോം കറനും ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളവരാണ്. 2022ലെ ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തില്‍ സാം കറന്റെ പങ്ക് വലുതായിരുന്നു.