വിന്‍ഡീസുമായി ഇനി പരമ്പരകളില്ല; കടുത്ത നടപടിയെടുത്ത് ബിസിസിഐ

ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (14:19 IST)
വെസ്റ്റ് ഇന്‍ഡീസുമായി ഇനി ക്രിക്കറ്റ് പരമ്പരകള്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ബിസിസിഐ വര്‍ക്ക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇന്ത്യന്‍ പര്യടനം പകുതിവഴിയില്‍ വെച്ച് ഉപേക്ഷിച്ച സാഹചര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ഈ നടപടികളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും ബിസിസിഐ വ്യക്തമാക്കി. അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റ് മല്‍സരങ്ങളും ഒരു ട്വന്റി-20യുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവസാനത്തെ ഏകദിനം ഒഴിവാക്കിയും. ടെസ്റ്റ് മല്‍സരങ്ങളും ട്വന്റി-20യും ഉപേക്ഷിച്ചുമാണ് വിന്‍ഡീസ് ടീം തിരികെ പോയത്.

ഈ സാഹചര്യത്തില്‍ ശ്രീലങ്ക ഇന്ത്യന്‍ പര്യടനത്തിന് എത്തും. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍. കട്ടക്ക്, ഹൈദരബാദ്, റാഞ്ചി, കൊല്‍ക്കത്ത എന്നിവയാണ് മല്‍സര സ്ഥലങ്ങള്‍. ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് ഈ കാര്യവും തീരുമാനമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക