ബിസിസിഐ പരിഷ്‌കാരം: ജസ്റ്റിസ് ആര്‍ എം ലോധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Webdunia
തിങ്കള്‍, 4 ജനുവരി 2016 (12:22 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പരിഷ്‌കരണം മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് ആര്‍ എം ലോധ സമര്‍പ്പിച്ചു. 135 ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ബി സി സി ഐ ഭാരവാഹികളില്‍ നിന്നും തെളിവെടുത്തതായി അദ്ദേഹം പറഞ്ഞു. ആറ് മുന്‍  ഇന്ത്യന്‍ ക്യാപ്‌റ്റന്മാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചു. നിരവധി മുന്‍ താരങ്ങളില്‍ നിന്നും ഭാരവാഹികളില്‍ നിന്നും വിവരം ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു.
 
ബി സി സി ഐയുടെ വിശ്വാസ്യത, സുതാര്യത എന്നിവ ഉറപ്പാക്കുകയാണ് റിപ്പോര്‍ട്ടിലൂടെ ലക്‌ഷ്യം വെയ്ക്കുന്നതെന്ന് ജസ്റ്റിസ് ലോധ പറഞ്ഞു.  ഐ പി എല്‍ മുന്‍ സി ഇ ഒ സുന്ദര്‍ രാമന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് ലോധ പറഞ്ഞു.