ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളി വേണ്ട, ഐസിസിക്ക് കത്തെഴുതി ബിസിസിഐ

അഭിറാം മനോഹർ

വെള്ളി, 25 ഏപ്രില്‍ 2025 (15:50 IST)
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലും കടുത്ത തീരുമാനങ്ങളെടുക്കാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് .ഇന്ത്യയും പാകിസ്ഥാനും ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരേ ഗ്രൂപ്പില്‍ വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിസിസിഐ   ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് കത്തെഴുതിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
പഹല്‍ഗാമില്‍ 26 പ്രാണനഷ്ടത്തിന് ഇടയാക്കിയ ദാരുണാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിലും ഇന്ത്യ കടും വെട്ടിനൊരുങ്ങുന്നത്. ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കുന്നത് തടയണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായി ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സെപ്റ്റംബറില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ റൗണ്ട് റോബിന്‍ മാച്ചില്‍ ഇന്ത്യ കളിക്കാതിരിക്കാനുള്ള സാധ്യത ഉയര്‍ന്നു. ഈ മത്സരം ഇന്ത്യ ഉപേക്ഷിക്കുകയാണെങ്കില്‍ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കുവെയ്‌ക്കേണ്ടതായി വരും.
 
ഇതിന് ശേഷം 2025ല്‍ ഇന്ത്യ ആധിത്യം വഹിക്കുന്ന ഏഷ്യാകപ്പിലാണ് പാകിസ്ഥാനും ഭാഗമാകുന്നത്. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ പാക് മത്സരങ്ങള്‍ ദുബൈയിലോ ശ്രീലങ്കയിലോ ആകും നടക്കുക. ഇന്ത്യ- പാക് മത്സരസാധ്യതയുള്ളതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വലിയ തുകയ്ക്കാണ് സംപ്രേക്ഷണാവകാശം വിറ്റഴിച്ചിട്ടുള്ളത്. ഓരോ ഏഷ്യാ കപ്പിലും കുറഞ്ഞത് രണ്ട് ഇന്ത്യ-പാക് മത്സരങ്ങള്‍ ഉണ്ടാകുമെന്നതാണ് ഈ തുകയ്ക്ക് കാരണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. ഇത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് വലിയ നഷ്ടമാകും ഉണ്ടാക്കുക.
 
ഈ വിഷയത്തില്‍ ഇന്ത്യാ സര്‍ക്കാരിന്റെ നിലപാടാണ് നിര്‍ണായകമെന്ന് ബിസിസിഐ ഉപാധ്യക്ഷന്‍ രാജീവ് ശുക്ല സ്ഥിരീകരിക്കുകയും ചെയ്തു., 'ഇന്ത്യാ സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നുവോ അത് പാലിക്കും' എന്നാണ്. എന്നാല്‍, ബിസിസിഐയിലെ ഒരു ഉന്നതാധികാരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍