ലോകകപ്പ് അരികെ; ധോണിയെ മാറ്റില്ലെന്ന് ബിസിസിഐ

ബുധന്‍, 20 ഓഗസ്റ്റ് 2014 (13:10 IST)
ഇംഗ്ളണ്ടിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്‌റ്റന്‍സിക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ധോണിക്ക് ബിസിസിഐയുടെ പൂര്‍ണ്ണ പിന്തുണ.

നായക സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ വ്യക്തമാക്കി. ലോകകപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ധോണി നായക സ്ഥാനത്ത് തുടരട്ടെയെന്നാണ് ബിസിസിഐയുടെ നിലപാട്.

ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് രവി ശാസ്ത്രിയെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇംഗ്ളണ്ടിനെതിരെയുള്ള തോ‌ല്‍വിക്ക് ശേഷം ടീമിനും നായകനും നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക