ഒടുവിൽ ബവുമ പുറത്ത്, ഇന്ത്യക്കെതിരായ പരമ്പരയിൽ പുതിയ നായകനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (17:04 IST)
ഇന്ത്യക്കെതിരായ ടി20,ഏകദിന,ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ മോശം ബാറ്റിംഗിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട തെമ്പ ബവുമയെ ടീം പുറത്താക്കി. അതേസമയം ടെസ്റ്റില്‍ ബവുമ നായകനാകും. ഏകദിന,ടി20 ടീമുകളെ എയ്ഡന്‍ മാര്‍ക്രമായിരിക്കും നയിക്കുക.
 
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന യുവതാരം ട്രിസ്റ്റൈൻ സ്റ്റമ്പ്‌സ് ദക്ഷിണാഫ്രിക്കന്‍ റ്റെസ്റ്റ് ടീമില്‍ ഇടം നേടി. മിഹ്ലാലി പോങ് വാന,ഡേവിഡ് ബെഡിങ്ഹാം,നാന്ദ്രെ ബര്‍ഗര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഡിസംബര്‍ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമാവുക. 3 ഏകദിനങ്ങളും 3 ടി20യും അടങ്ങുന്ന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍