ഇന്ത്യക്ക് പ്രതീക്ഷയുണ്ട്; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു

ശനി, 11 ഫെബ്രുവരി 2017 (17:38 IST)
ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശ് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പൊരുതുന്നു. മൂന്നാം ദിനം സ്‌റ്റംബ് എടുക്കുമ്പോള്‍ 322/6 എന്ന നിലയിലാണ് സന്ദര്‍ശകര്‍. നായകൻ മുഷ്‌ഫിക്കര്‍ റഹിം (81*), മെഹ്ദി ഹസൻ (51*) എന്നിവരാണ് ക്രീസിൽ.

109/4 എന്ന നിലയിൽ ബംഗ്ലാദേശ് തകര്‍ച്ച നേരിട്ടപ്പോള്‍ ഷക്കിബ് അൽ ഹസനും (82 ) മുഷ്‌ഫിക്കര്‍ റഹിമും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സന്ദര്‍ശകരെ രക്ഷപ്പെടുത്തിയത്. മൊമിമുൾ ഹഖും (12), മഹ്മദുള്ള (28) , തമിം (24), സൌമ്യ (15), റിയാദ് (28),

ഇന്ത്യക്കായി ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, അശ്വിൻ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റും നേടി. നാലാം ദിവസം ആദ്യ മണിക്കൂറില്‍ തന്നെ ബംഗ്ലാദേശ് വിക്കറ്റുകള്‍ സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമാവധി നേരം ക്രീസില്‍ പിടിച്ചു നില്‍ക്കുകയും ഫോളോ ഓണ്‍ ഒഴിവാക്കുകയുമാകും സന്ദര്‍ശകരുടെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക