ഹാഷിം അംല തീവ്രവാദിയാണോ ?; സ്റ്റേഡിയത്തില്‍ നിന്നും വിലക്കി, പൊലീസ് നടപടിയെടുത്തു!

തിങ്കള്‍, 14 നവം‌ബര്‍ 2016 (14:17 IST)
ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ വംശീയമായി അധിക്ഷേപിച്ച ഓസ്‌ട്രേലിയക്കാരനായ യുവാവിന് കോടതിയില്‍ വിചാരണ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു യുവാവ് അംല തീവ്രവാദിയാണെന്ന് എഴുതിയ പ്ലേക്കാര്‍ഡ് ഉയര്‍ത്തി അധിക്ഷേപിച്ചത്.

സിസിടിവിയുടെ സഹായത്തോടെയാണ് വടക്കന്‍ താസ്മാനിയയില്‍ നിന്നും വരുന്ന 24കാരനെ അധികൃതരും പൊലീസും കണ്ടെത്തിയത്. കസ്‌റ്റഡിയില്‍ എടുത്ത യുവാവിന് കോടതിയില്‍ വിചാരണ നേരിടേണ്ടി വരും.

കോടതി വിചാരണ കൂടാതെ ഇയാളെ മൂന്ന വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയിലെ ഏത് സ്റ്റേഡിയത്തില്‍ നിന്നും വിലക്കാനും  ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുത്തു.

താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന യാതൊരും നടപടിയും അംഗീകരിക്കില്ലെന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക