ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (15:34 IST)
Bumrah- travis head
ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഓസീസ് താരം ട്രാവിസ് ഹെഡ്. ബുമ്ര ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുമെന്നും ഇന്ത്യയുടെ മഹത്തായ നേരിടാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയതായി അഭിമാനത്തോടെ തന്റെ പേരക്കുട്ടികളോട് പറയുമെന്നും ഹെഡ് പറഞ്ഞു.
 
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ചപ്പോള്‍ ബുമ്രയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. മത്സരത്തെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ബുമ്ര മറ്റേതൊരു ബൗളറേക്കാളും വ്യത്യസ്തനാണ്. ഓരോ ബാറ്റര്‍മാരെയും വ്യത്യസ്തമായ രീതിയില്‍ കുടുക്കാന്‍ അവനാകുന്നുണ്ട്. ട്രാവിസ് ഹെഡ് പറഞ്ഞു. പെര്‍ത്തില്‍ ഓസീസിനെതിരെ 8 വിക്കറ്റുകളായിരുന്നു ജസ്പ്രീത് ബുമ്ര 2 ഇന്നിങ്ങ്‌സുകളില്‍ നിന്നായി നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article