Australia vs Sri Lanka ODI World Cup Match Result: ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ജയം

തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (21:40 IST)
Australia vs Sri Lanka ODI World Cup Match Result: ലോകകപ്പിലെ ആദ്യ ജയവുമായി ഓസ്‌ട്രേലിയ. ശ്രീലങ്കയെ അഞ്ച് വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറില്‍ 209 ന് റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 35.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 
 
ജോഷ് ഇംഗ്ലിസ് (59 പന്തില്‍ 58), മിച്ചല്‍ മാര്‍ഷ് (51 പന്തില്‍ 52) എന്നിവര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. മര്‍നസ് ലബുഷെയ്ന്‍ 40 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്വെല്‍ (21 പന്തില്‍ 31), മര്‍കസ് സ്റ്റോയ്‌നിസ് (10 പന്തില്‍ 20) എന്നിവര്‍ പുറത്താകാതെ നിന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍