World Cup Point Table: ഓസ്‌ട്രേലിയ 'അടിവാരത്ത്' ! ഇങ്ങനെയൊരു അവസ്ഥ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (08:28 IST)
World Cup Point Table: ലോകകപ്പിന്റെ അവസാന നാലില്‍ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്ന ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍. രണ്ട് കളികളില്‍ രണ്ടിലും തോറ്റ ഓസ്‌ട്രേലിയ ഇപ്പോള്‍ പത്താം സ്ഥാനത്താണ്. അതായത് നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ കുഞ്ഞന്‍ ടീമുകളെല്ലാം ഫേവറിറ്റുകളായി ലോകകപ്പിന് എത്തിയ ഓസ്‌ട്രേലിയയേക്കാള്‍ മുന്‍പില്‍. വല്ലാത്തൊരു കാഴ്ചയാണ് ഇതെന്നാണ് ആരാധകര്‍ പരിതപിക്കുന്നത്. 
 
ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ വിജയിച്ചതാണ് ഓസ്‌ട്രേലിയയ്ക്കും എട്ടിന്റെ പണി കൊടുത്തത്. ഈ വിജയത്തോടെ അഫ്ഗാന്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയ ഏറ്റവും അവസാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴ് മത്സരങ്ങളാണ് ഓസ്‌ട്രേലിയയ്ക്ക് ഇനി ശേഷിക്കുന്നത്. അതില്‍ തന്നെ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ കരുത്തരായ ടീമുകള്‍ക്കെതിരെയും മത്സരങ്ങളുണ്ട്. ഈ കളികളിലെ വിജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും ഓസ്‌ട്രേലിയയുടെ പ്ലേ ഓഫ് പ്രവേശനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍