സ്റ്റോയ്‌നിസ് കരുത്തില്‍ ലോകകപ്പ് ആരംഭിച്ച് ഓസ്‌ട്രേലിയ, ഒമാനെതിരെ 39 റണ്‍സിന്റെ വിജയം

അഭിറാം മനോഹർ

വ്യാഴം, 6 ജൂണ്‍ 2024 (13:35 IST)
Stoinis, Worldcup
ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരം വിജയത്തോടെ ആരംഭിച്ച് ഓസ്ട്രേലിയ. ഒമാനെതിരായ മത്സരത്തിൽ 39 റൺസിൻ്റെ വിജയമാണ് കങ്കാരുപട സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിലെ ബാർബഡോസിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ വിജയിച്ചതോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഓസീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ നഷ്ടമായി. എട്ടോവറിൽ 50-3 എന്ന നിലയിൽ ഒരുമിച്ച ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയ്നിസ് കൂട്ടുക്കെട്ടാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. 36 പന്തിൽ 67 റൺസുമായി സ്റ്റോയ്നിസ് പുറത്താകാതെ നിന്നു. 51 പന്തിൽ 56 റൺസാണ് വാർണർ നേടിയത്.
 
ഓസീസ് ഉയർത്തിയ 165 റൺസ് പിന്തുടർന്ന ഒമാന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കശ്യപ് പ്രജാപതിയെ നഷ്ടമായി. ബാറ്റിംഗിന് പുറമെ ബൗളിംഗിലും സ്റ്റോയ്നിസ് തിളങ്ങിയതോടെ ഒമാൻ്റെ പോരാട്ടം 125 റൺസിൽ അവസാനിച്ചു. മൂന്ന് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് സ്റ്റോയ്നിസ് പിഴുതെറിഞ്ഞത്. നേറത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലും ഒമാൻ പരാജയപ്പെട്ടിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ടുനിന്ന പോരാട്ടത്തിൽ നമീബിയയാണ് ഒമാനെ പരാജയപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍