ഒരോവറിലെ ആറ് പന്തും സിക്‍സര്‍ പറത്തി ഓസ്ട്രേലിയയുടെ യുവതാരം റെക്കോര്‍ഡിട്ടു. ബുഷ്റേഞ്ചേഴ്സ് ടീമിന്‍റെ ഓള്‍ റൌണ്ടറായ മാര്‍കസ് സ്റ്റേയിനിസാണ് നേട്ടത്തിന് അര്‍ഹനായത്. പാര്‍ട്ട് ടൈം പേസ് ബൌളറായ ബ്രണ്ടന്‍ സ്മിത്തായിരുന്നു ഇര. സ്മിത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായിരുന്നു. ഇതിനുശേഷമായിരുന്നു സിക്സര്‍ മഴ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമായി ഇതിനു മുമ്പ് നാല് തവണ മാത്രമാണ് സമാന നേട്ടം ഒരു ബാറ്റ്സ്മാന്‍ കൈവരിച്ചിട്ടുള്ളത്. ഇതില്‍ തന്നെ രണ്ട് തവണ ഇന്ത്യക്കാരായിരുന്നു നേട്ടത്തിന്‍റെ കൊടുമുടിയില്‍.
1985ല്‍ ബറോഡക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സ്പിന്നറായ തിലക് രാജിനെ ആറു തവണ ബൌണ്ടറിക്കു മുകളിലൂടെ പറത്തി രവിശാസ്ത്രിയാണ് ഒരോവറില്‍ ആറ് സിക്സറെന്ന നേട്ടം ആദ്യമായി കൈപ്പിടിയിലൊതുക്കുന്ന ഇന്ത്യന്‍ താരമായത്. ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിന് ആറ് സിക്സറുകളുമായി ദയാവധത്തിന് വിധേയനാക്കി 2007 ലെ ട്വന്‍റി20 ലോകകപ്പില്‍ യുവരാജ് സിങ് ഈ നേട്ടം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി.