‘ഇത് പന്തിൽ കൃത്രിമം കാട്ടിയതല്ലേ, കൊലപാതകമല്ലല്ലോ’ എന്നായിരുന്നു ബ്രിട്ടിഷ് പത്രം ദ് ടൈംസിന്റെ തലക്കെട്ട്. ഇതില്‍ തന്നെയുണ്ട് സംഭവത്തില്‍ സ്മിത്തിനോടും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനോടും ഓസ്ട്രേകിയ ക്ഷമിച്ചു എന്നത്. പന്തില്‍ കൃത്രിമത്വം കാണിച്ചതറിഞ്ഞപ്പോള്‍ ഓസീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍, ഒരു കൊച്ചു കുട്ടിയെ പോലെ സ്മിത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞതോടെ വിമര്‍ശകരുടെ എല്ലാം മനസ്സലിഞ്ഞു. അംഗങ്ങള്‍ക്ക് നല്‍കിയ ശിക്ഷ കടുത്തുപോയെന്ന് വരെ അവര്‍ കുറ്റപ്പെടുത്തി. സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഒരു വർഷത്തേക്കും കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്.