പഞ്ചാബ് വിട്ട് ഡൽഹിയിലേക്ക് പോയത് എന്തുകൊണ്ട്, വെളിപ്പെടുത്തലുമായി അശ്വിൻ

Webdunia
ഞായര്‍, 24 മെയ് 2020 (15:46 IST)
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും പഞ്ചാബ് കിംഗ്‌സ് ഇലവന്റെ നായകനായിരുന്നു ഇന്ത്യയുടെ സീനിയർ സ്പിൻ താരമായ രവിചന്ദ്ര അശ്വിൻ. എന്നാൽ പുതിയ സീസണിൽ പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് അശ്വിൻ മാറിയിരുന്നു.ഇപ്പോളിതാ താൻ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പോയതിന്റെ കാരണം വിശദമാക്കിയിരിക്കുകയാണ് അശ്വിൻ.
 
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസുമായി നടത്തിയ ലൈവ് ചാറ്റിനിടയാണ് അശ്വിൻ ഐപിഎൽ മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയത്.കിരീടത്തിലേക്കുള്ള യാത്രയിൽ ഡൽഹിയെ മുന്നിലെത്തിക്കാനാണ് താൻ ടീമിൽ എത്തിയതെന്നാണ് അശ്വിൻ പറഞ്ഞത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയ ടീമിലാണ് ഞാൻ എത്തിയിട്ടുള്ളത്,ഋഷഭ് പന്ത്,പൃത്വി ഷാ എന്നിവർക്കൊപ്പം എന്റെ പരിചയസമ്പത്ത് ടീമിനെ വിജയികളാക്കുന്നതിൽ സഹായകമാകുമെന്നാണ് കരുതുന്നതെന്നും അശ്വിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article